പാര്‍ലമെന്റ് വളപ്പിലേക്ക് എംപിയുടെ കാര്‍ ഇടിച്ച് കയറി; രാജ്യ തലസ്ഥാനം ഭീതിയില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വളപ്പിലേക്ക് കാര്‍ എംപിയുടെ കാര്‍ ഇടിച്ച് കയറി. കോണ്‍ഗ്രസിന്റെ മണിപ്പുരില്‍ നിന്നുള്ള ലോക്സഭാംഗമായ തോക്ചോം മെയ്ന്യയുടെ കാറാണ് പാര്‍ലമെന്റ് വളപ്പിലേക്ക് ഇടിച്ചുകയറിയത്. ഇതോടെ രാജ്യ തലസ്ഥാനം ഭീതിയിലായിരിക്കുകയാണ്. സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

2001 ല്‍ പാര്‍ലമെന്റ് ആക്രമണം നടത്തിയ ഭീകരര്‍ പ്രവേശിച്ച അതേ ഗേറ്റ് വഴിയാണ് ഇന്ന് എംപിയുടെ കാര്‍ കാര്‍ ഇടിച്ചുകയറിയത്. ഇതാണ് ആശങ്കയ്ക്ക് കാരണമായത്. എന്നാല്‍ ഗേറ്റിനുമുമ്പിലുണ്ടായിരുന്ന ബാരിക്കേഡില്‍ തട്ടി കാര്‍ നിന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തിന് പിന്നാലെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

Top