പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഇന്ന് അവസാനിക്കും; മണിപ്പൂര്‍ വിഷയത്തില്‍ ഇന്നും പാര്‍ലമെന്റ് പ്രക്ഷുബ്ധമാകും

ഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഇന്ന് അവസാനിക്കും. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യം രാജ്യസഭയില്‍ ഇന്നും പ്രതിപക്ഷം ചോദ്യം ചെയ്യും. അവസാന ദിവസമായ ഇന്നും പാര്‍ലമെന്റ് പ്രക്ഷുബ്ധമാകും.

അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രമേയത്തിലൂടെ ലോക്‌സഭാ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ പുറത്താക്കിയ നടപടി ഇന്‍ഡ്യ മുന്നണി ഇന്ന് ലോക്‌സഭയില്‍ ചോദ്യംചെയ്യും.

ഇതിനിടെ അധിര്‍ രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സഭായോഗം ഇന്ന് ചേരും. പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് യോഗം വിളിച്ചത്. രാവിലെ 10. 30 ന് പാര്‍ലമെന്റിലെ ഓഫീസിലാണ് യോഗം. സഭയില്‍ ഇന്ന് സ്വീകരിക്കേണ്ട പ്രതിഷേധ നടപടികള്‍ ചര്‍ച്ചയാകും.

Top