ഇന്ത്യയില്‍ ക്രിപ്റ്റോകറൻസി നിരോധിക്കാനാവില്ലെന്ന് പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി രാജ്യത്ത് നിരോധിക്കാനാവില്ലെന്ന് ധനകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി. നിരോധനത്തിന് പകരം നിയന്ത്രണമാവാം. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണഇടപാടും കള്ളപണം വെളുപ്പിക്കലും സാധിക്കുന്നതിനാല്‍ ക്രിപ്‌റ്റോ ഇടപാട് നിയന്ത്രിക്കണമെന്ന് സമിതി വിലയിരുത്തി.

സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജയന്ത് സിന്‍ഹയുടെ നേത്യത്വത്തിലാണ് യോഗം ചേര്‍ന്നത്. അനൗദ്യോഗിക ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളുടെ നിയന്ത്രണത്തിന് നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

Top