എയർ ഇന്ത്യ സ്വകാര്യവത്​ക്കരണം ; നിതി ആയോഗിന് പാർലമമെന്ററി പാനലിന്റെ കുറ്റപ്പെടുത്തൽ

niti-aayog-

ന്യൂഡൽഹി: എയർ ഇന്ത്യയെ സ്വകാര്യ വത്​കരിക്കണമെന്ന നിതി ആയോഗിന്റെ ശുപാർശയ്ക്കെതിരെ പാർലമമെന്ററി പാനൽ രംഗത്ത്. സ്വകാര്യ മേഖലയുടെ പ്രതിനിധി എന്ന നിലയിലാണ് നീതി ആയോഗ് പെരുമാറുന്നതെന്നും നിതി ആയോഗി​ന്റെ വാദങ്ങൾ ബാലിശവും അടിസ്​ഥാന രഹിതവുമാണെന്നും​ പാർല​മെന്ററി പാനൽ കുറ്റപ്പെടുത്തി.

എയർ ഇന്ത്യയുടെ ഒാഹരി വിറ്റഴിക്കാനുളള തീരുമാനത്തി​ന്റെ പുനഃപരിശോധന റിപ്പോർട്ടിലാണ്​ പാർലമമെന്ററി പാനിലിന്റെ
പരാമർശം. ഒരടിസ്​ഥാനവുമില്ലാതെയാണ്​ എയർ ഇന്ത്യ സ്വകാര്യ വത്​കരിക്കാൻ നീതി ആയോഗ് ശുപാർശ ചെയ്യുന്നതെന്നും പാനൽ ചൂണ്ടിക്കാട്ടി.

Top