Parliamentary panel raps intelligence agencies for failure to prevent terror attacks

ന്യൂഡല്‍ഹി: ഉറി, പത്താന്‍കോട്ട് ഭീകരാക്രമണങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണെന്ന് പാര്‍ലമെന്ററി സമിതി.

എന്നാല്‍ ഈ വീഴ്ചകള്‍ ഒരിക്കലും പരിശോധിക്കപ്പെടുന്നില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.

പത്താന്‍കോട്ട്, ഉറി, പാമ്പോര്‍, ബാരാമുള്ള, നഗ്രോത എന്നീ ആക്രമണങ്ങളെ സംബന്ധിച്ച് വിശ്വാസയോഗ്യമായ വിവരങ്ങള്‍ നല്‍കാന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് കഴിഞ്ഞില്ല. നമ്മുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കഴിവുകേടാണ് ഈ ആക്രമണങ്ങള്‍ പുറത്തുകൊണ്ടുവന്നതെന്നും സമിതി പറഞ്ഞു.

പത്താന്‍കോട്ട് ആക്രമണത്തില്‍ ഏഴും ഉറി ആക്രമണത്തില്‍ 19 സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പാമ്പോറില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ എട്ട് അര്‍ധസൈനികരാണ് കൊല്ലപ്പെട്ടത്.

നഗ്രോതയിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴു സൈനികരും കൊല്ലപ്പെട്ടു.

Top