ഇന്ത്യയില്‍ വിപിഎന്‍ പൂര്‍ണമായി നിരോധിക്കണമെന്നാവശ്യവുമായി പാര്‍ലമെന്ററി പാനല്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിപിഎന്‍ പൂര്‍ണമായി നിരോധിച്ചേക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയാണ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്ത് സൈബര്‍ ക്രൈമുകള്‍ വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സൈബര്‍ സെക്യൂരിറ്റി മറികടന്ന് ഓണ്‍ലൈനില്‍ അനോണിമസായി കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള അവസരമാണ് വിപിഎനുകള്‍ നല്‍കുന്നതെന്ന് കമ്മറ്റി പറഞ്ഞു. രാജ്യാന്തര ഏജന്‍സികളുമായി ചേര്‍ന്ന് വിപിഎന്‍ സ്ഥിരമായി നിരോധിക്കാന്‍ വേണ്ട സംവിധാനത്തിനു രൂപം നല്‍കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.

Top