പാര്‍ലമെന്റിലെ ഒരു ജീവനക്കാരനു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, ആശങ്ക !

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ഒരു ജീവനക്കാരനു കൂടി കോവിഡ് സ്ഥിരീകരിച്ചു. എഡിറ്റോറിയല്‍ ആന്‍ഡ് ട്രാന്‍സിലേഷന്‍ വിഭാഗത്തിലെ മുതിര്‍ന്ന ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. പാര്‍ലമെന്റ് മന്ദിരത്തിലെ അഞ്ചാം നിലയിലുള്ള ഓഫീസില്‍ മേയ് 12 വരെ ഇയാള്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ക്വാറന്റൈനില്‍ പോകുന്നതിനു തൊട്ടുമുമ്പ് വരെ ഇയാള്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ചിരുന്നുവെന്നത് ഏറെ ആശങ്കയുണര്‍ത്തുകയാണ്. ഇതിനെ തുടര്‍ന്ന് അഞ്ചാം നില സീല്‍ ചെയ്യുകയും അണുനശീകരണം നടത്തുകയും ചെയ്തു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ അധികൃതര്‍.

നേരത്തെ തൂപ്പുകാരന് കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം പാര്‍ലമെന്റില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.

Top