ഫേസ്ബുക്കിനും, ട്വിറ്ററിനും പാർലമെന്റിറി സമിതിയുടെ സമൻസ്

സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനും, ട്വിറ്ററിനും പാർലമെന്റിറി സമിതിയുടെ സമൻസ്. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നവമാധ്യമങ്ങളിലെ ന്യൂസ് പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പാർലമെന്ററി സമതിയുടെ നടപടി. ഈ മാസം 21 ന് സമതിയ്ക്ക് മുൻപകെ ഹജരാകാനാണ് നിർദ്ദേശം.

പൗരന്മാരുടെ വ്യക്തിവിവരങ്ങൾ സംബന്ധിച്ച സുരക്ഷയെക്കുറിച്ച് അവരോട് വിശദീകരിക്കാൻ സമിതി ആവശ്യപ്പെടും.ട്വിറ്റർ,ഫേസ് ബുക്ക് പ്രതിനിധികളോട് ഈ മാസം 21ന് ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ, തീയതിയിൽ അസൗകര്യം അറിയിച്ച് ഹാജരാകുന്നതിൽ നിന്ന് ഒഴിയാനായിരുന്നു സാമൂഹ്യമാധ്യമ ഭീമന്മാരുടെ ശ്രമം.

ഡാറ്റാ പരിരക്ഷയും സ്വകാര്യത പ്രശ്‌നങ്ങളും സംബന്ധിച്ച വിഷയത്തിൽ കഴിഞ്ഞ ഒക്ടോബറിൽ ഫേസ്ബുക്ക്, ട്വിറ്റർ മുതലായവയുടെ നിലപാടുകൾ സമിതികൊട്ടിരുന്നു. ഇരു സാമൂഹ്യമാധ്യമങ്ങളും വ്യക്തമാക്കിയ നിലപാടുകളിൽ സമിതിയ്ക്ക് തികഞ്ഞ അതൃപ്തിയാണ് ഉള്ളത്. ഈ സാഹചര്യത്തിൽ കൂടുതൽ നടപടികളിലേയ്ക്ക് കടക്കുന്നതിന് മുന്നോടിയായാണ് പാർലമെന്ററി സമിതിയുടെ നറപടി.

Top