ക്രിസ്തുമസ് അവധിക്കുശേഷം പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഇന്ന് പുനരാരംഭിക്കും

parliament

ന്യൂഡല്‍ഹി: ക്രിസ്തുമസ് അവധികള്‍ക്കായി നിര്‍ത്തിവെച്ച പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഇന്ന് പുനരാരംഭിക്കും. ജനുവരി അഞ്ചിനാണ് സമ്മേളനം അവസാനിക്കുന്നത്.

അതേസമയം മുത്തലാഖ് ബില്‍ ഇന്ന് ലോക്സഭയില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ബില്‍ പാസാക്കുന്നതിനായി എന്‍.ഡി.എ അംഗങ്ങള്‍ക്ക് വിപ് നല്‍കിയിട്ടുണ്ട്. റഫാല്‍, കമ്ബ്യൂട്ടര്‍ നിരീക്ഷണം തുടങ്ങിയ വിഷയങ്ങള്‍ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കിയേക്കും.

പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെയും രാഹുല്‍ ഗാന്ധിക്കെതിരെ ഭരണപക്ഷത്തിന്റെയും അവകാശ ലംഘന നോട്ടീസില്‍ സ്പീക്കര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കൂടാതെ രാജ്യത്തെ മുഴുവന്‍ കമ്പ്യൂട്ടറുകളും നിരീക്ഷിക്കാന്‍ 10 അന്വേഷണ ഏജന്‍സികള്‍ക്ക് നിരുപാധിക അനുമതി നല്‍കിയ ഉത്തരവിനെതിരെയും വന്‍ പ്രതിഷേധം ഉയരും.

Top