ശൈത്യകാല സമ്മേളനം: ക്രിസ്മസ് ആഘോഷ ദിവസങ്ങൾ പരിഗണിക്കണമെന്ന് കോൺഗ്രസ്

ഡൽഹി: പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം നാളെ തുടങ്ങുമ്പോൾ വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങള്‍ വലിയ തോതിൽ ചർച്ചയാകും. ഈ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം ഇതിനകം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം, ചൈനീസ് കടന്നുകയറ്റം, സാമ്പത്തിക സംവരണ വിഷയങ്ങള്‍ എന്നിവയും ചർച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസ്മസ് അവധി ദിനങ്ങൾക്ക് അനുസരിച്ച് പാർലമെന്‍റ് സമ്മേളനം ക്രമീകരികരിച്ചില്ലെന്ന് കാട്ടി സർവകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചു.

സമ്മേളനം വെട്ടിച്ചുരുക്കണമെന്നല്ല, പക്ഷേ ക്രിസ്മസ് ആഘോഷം കണക്കിലെടുത്ത് സമ്മേളനം ക്രമീകരിക്കണമായിരുന്നുവെന്നാണ് കോൺഗ്രസ് പ്രതിനിധി അധിർ ര‌ഞ്ജൻ ചൗധരി ആവശ്യപ്പെട്ടത്. ക്രിസ്മസ് കാലത്തിനനുസരിച്ച് സർക്കാര്‍ സഭ സമ്മേളനം ക്രമീകരിച്ചില്ലെന്ന് കോണ്‍ഗ്രസിനൊപ്പം ഡി എം കെ, ആ‍ർ എസ് പി പാര്‍ട്ടികളും വിമർശനം ഉന്നയിച്ചു. ക്രിസ്മസ് കഴിഞ്ഞുള്ള അടുത്ത ദിവസം സഭ ചേരുന്നത് ഉന്നയിച്ചായിരുന്ന വിമർശനം. എന്നാല്‍ ആരോപണം തള്ളിയ കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി ക്രിസ്മസ് അവധി പരിഗണിച്ച് രണ്ട് ദിവസം സഭ ചേരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ഡിസംബർ 24 , 25 തിയതികളില്‍ അവധിയുണ്ടെന്നാണ് കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി പറഞ്ഞത്.

Top