പാര്‍ലമെന്റ് അതിക്രമ കേസ്; കര്‍ണാടക പൊലീസ് മുന്‍ ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍

ബെംഗളൂരു: പാര്‍ലമെന്റ് അതിക്രമ കേസില്‍ കര്‍ണാടക പൊലീസ് മുന്‍ ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍. ധാര്‍വാഡ് സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ സായി കൃഷ്ണയാണ് അറസ്റ്റിലായത്. വിരമിച്ച ഡിവൈഎസ്പി വിത്തല്‍ ജഗാലിയുടെ മകനാണ് സായി കൃഷ്ണ. പാര്‍ലമെന്റ് അതിക്രമ കേസിലെ പ്രതി ഡി മനോരഞ്ജനും സായി കൃഷ്ണയും ഒരുമിച്ച് പഠിച്ചവരാണ്.

ഹോസ്റ്റലിലും ഇവര്‍ ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. ഡി മനോരഞ്ജന്റെ ഡയറിയില്‍ സായി കൃഷ്ണയുടെയും പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ദില്ലി പൊലീസ് ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ധാര്‍വാഡിലെ വിദ്യാഗിരിയിലുള്ള വീട്ടിലെത്തി സായി കൃഷ്ണയെ കസ്റ്റഡിയിലെടുത്തത്. ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ എഞ്ചിനീയറായ സായി കൃഷ്ണ വീട്ടിലിരുന്നാണ് (വര്‍ക്ക് ഫ്രം ഹോം) ജോലി ചെയ്തിരുന്നത്.

Top