പാർലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ശനിയാഴ്ച അവസാനിക്കും. അയോധ്യയിലെ രാമക്ഷേത്ര നിർമാണവും പ്രാണപ്രതിഷ്ഠയും സംബന്ധിച്ച വിഷയത്തിൽ ഇരുസഭകളിലും ചർച്ച നടക്കും. ഇതിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ചീഫ് വിപ്പ് ഡോ. ലക്ഷ്മികാന്ത് ബാജ്‌പേയി ഇരുസഭകളിലെയും പാർട്ടി അംഗങ്ങൾക്ക് വെള്ളിയാഴ്ച വിപ്പ് നൽകി.

ജനുവരി 31-ന് ആരംഭിച്ച ബജറ്റ് സമ്മേളനം വെള്ളിയാഴ്ചവരെയാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ, അജൻഡകളൊന്നും പറയാതെ കഴിഞ്ഞദിവസം സമ്മേളനം ശനിയാഴ്ചവരെ നീട്ടുകയായിരുന്നു.

 

Top