പാര്‍ലമെന്‍റ് പ്രതിഷേധം; 11 എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച പതിനൊന്ന് എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. രാജ്യസഭാ ചെയർമാനാണ് സസ്പെൻഷൻ പിൻവലിച്ചത്. 11 എംപിമാരും അവകാശ ലംഘനം നടത്തിയതായി പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.

എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ അഭ്യർത്ഥിച്ചെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി ഇന്ന് ഉച്ചക്ക് അറിയിച്ചിരുന്നു. ലോക്സഭാ സ്പീക്കറോടും രാജ്യസഭാ അധ്യക്ഷനോടുമാണ് സർക്കാർ അഭ്യർത്ഥന നടത്തിയത്. പ്രിവിലേജ് കമ്മിറ്റിയോട് ഇക്കാര്യം നിർദ്ദേശിക്കാം എന്ന് ഇരുവരും സമ്മതിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഇതിനെ തുടർന്ന് 146 പ്രതിപക്ഷ എം.പിമാരെയാണ് ഇരുസഭകളിൽ നിന്നുമായി സസ്‌പെൻഡ് ചെയ്തത്. പാര്‍ലമെന്‍റ് ചേരുന്നതിന് മുന്നോടിയായുള്ള സർവക്ഷിയോഗത്തിന് ശേഷമാണ് പ്രള്‍ഹാദ് ജോഷി സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതിനായി അഭ്യര്‍ഥിച്ചെന്ന് അറിയിച്ചത്.

Top