പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം നാളെ തുടങ്ങും

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ ആരംഭിക്കും. ജനുവരി എട്ട് വരെയാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വ്വകക്ഷിയോഗം ഇന്ന് നടക്കും.

റഫാല്‍ ഇടപാടും, റോബര്‍ട്ട് വാധ്രയ്‌ക്കെതിരെയുള്ള റെയ്ഡും, അഗസ്റ്റ കേസും ചര്‍ച്ചയാകും.

അതേസമയം ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ട്.

Top