പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും

ഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി കാര്യ മന്ത്രിസഭ സമിതിയാണ് ബജറ്റ് സമ്മേളനത്തിന്റെ തീയതി നിശ്ചയിച്ചത്. ഫെബ്രുവരി ഒന്നിനാണ് ഇടക്കാല ബജറ്റ്. ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ചേരും.

ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന പാര്‍ലമെന്റ് സമ്മേളനമായിരിക്കും ഇത്.

Top