നോണ്‍ വെജ് ഊണിന് 700 രൂപ; പാര്‍ലമെന്റ് കാന്റീനില്‍ ഇനി സബ്‌സിഡി ഇല്ല

ന്യൂഡല്‍ഹി: പാര്‍ലമെന്റ് കാന്റീനിലെ സബ്‌സിഡി എടുത്ത് കളഞ്ഞ് കേന്ദ്രസര്‍ക്കാര്‍. വിപണി വിലയിലായിരിക്കും ഇനി കാന്റീന്‍ ഭക്ഷണം ലഭിക്കുക. അതായത്, നോണ്‍ വെജ് ബഫറ്റ് ഊണിന് 700 രൂപയാകും. വെജ് ഊണിന് 100 രൂപയും മട്ടണ്‍ ബിരിയാണിക്ക് 150 രൂപയുമാകും. റൊട്ടി ഒന്നിന് മൂന്ന് രൂപയാണ് നിരക്ക്. നേരത്തേ ഹൈദരാബാദി മട്ടണ്‍ ബിരിയാണിക്ക് 65 രൂപയായിരുന്നു. വേവിച്ച പച്ചക്കറികള്‍ക്ക് 12 രൂപയും.

കാന്റീന്‍ സബ്‌സിഡി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ 2016 മുതല്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇപ്പോഴാണ് നടപ്പിലാക്കുന്നത്. ഇളവ് പിന്‍വലിക്കുന്നതോടെ കാന്റീനിലെ നിരക്ക് കുത്തനെ ഉയരുമെന്ന് ലോക്‌സഭാ സ്പീക്കര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. സബ്‌സിഡി എടുത്തുകളഞ്ഞത് വഴി വര്‍ഷം എട്ട് കോടിയിലേറെ രൂപയുടെ ലാഭം ലോക്‌സഭാ സെക്രട്ടറിയേറ്റിന് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ കാന്റീന്‍ നടത്തുന്നത് നോര്‍ത്തേണ്‍ റെയില്‍വേസ് ആണ്. ഇത് ഐടിഡിസിക്ക് കൈമാറുമെന്നും സ്പീക്കര്‍ അറിയിച്ചിരുന്നു.

 

Top