പാര്‍ലമെന്റ് അക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് രാജ്യം ആദരാജ്ഞലിയര്‍പ്പിച്ചു

ന്യൂഡല്‍ഹി : 2001 ലെ പാര്‍ലമെന്റ് അക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് രാജ്യം ആദരാജ്ഞലിയര്‍പ്പിച്ചു.

പ്രസിഡന്റ് രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കര്‍, കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്‌ലി തുടങ്ങി മറ്റ് കേന്ദ്രമന്ത്രി മാരും പ്രതിപക്ഷ നേതാക്കളും പാര്‍ലമെന്റ് ഹൗസിലെത്തി ശ്രദ്ധാജ്ഞലിയര്‍പ്പിച്ചു.

2001 ഡിസംബര്‍ 13നാണ് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കറെ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനകള്‍ സംയുക്തമായി ഇന്ത്യന്‍ പാര്‍ലമെന്റ് അക്രമിക്കുന്നത്.

അക്രമത്തില്‍ ആറ് പോലീസ് സേനാംഗങ്ങള്‍, പാര്‍ലമെന്റ് സര്‍വീസ് ഉദ്യോഗസ്ഥര്‍, ഗാര്‍ഡനര്‍ എന്നിവര്‍ വീരമൃത്യു വരിച്ചിരുന്നു.

ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരവാദികള്‍ കൊല്ലപ്പെടുകയും, 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2013 ഫെബ്രുവരി 9 ന് അക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി.

Top