കാര്‍ട്ടൂണ്‍ ചാനലുകളില്‍ കോളയുടെയും ജങ്ക് ഫുഡിന്റേയും പരസ്യത്തിന് വിലക്കിട്ട് കേന്ദ്രസര്‍ക്കാര്‍

junnk food

ന്യൂഡല്‍ഹി: രാജ്യത്ത് കാര്‍ട്ടൂണ്‍ ചാനലുകളില്‍ കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. വിവരസാങ്കേതിക സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ പാര്‍ലമെന്റില്‍ അറിയിച്ചിരിക്കുന്നത്.

ആരോഗ്യത്തിന് ഹാനികരമായ തരത്തിലുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്നും, ഇത് സംബന്ധിച്ച് ഉടന്‍തന്നെ ടെലിവിഷന്‍ ചാനലുകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും റാത്തോഡ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം അവസാനം ഇത്തരത്തില്‍ കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ലെന്ന കാരണത്താല്‍ ഗര്‍ഭനിരോധന ഉറയുടെ പരസ്യം രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

Top