പാര്‍ലമെന്റ് സമ്മേളനം ഇന്ന്; ജമ്മുവിലെ രാഷ്ട്രപതി ഭരണവും, സംവരണ ബില്ലും പരിഗണനയില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം ഇന്ന് വീണ്ടും ആരംഭിക്കും. ജമ്മുകശ്മിരിലെ രാഷ്ട്രപതി ഭരണം നീട്ടാനുള്ള പ്രമേയവും, സംവരണ ഭേഭഗതി ബില്ലും ഇന്ന് രാജ്യസഭ പരിഗണിക്കും.

വാരാന്ത്യ അവധിയ്ക്ക് ശേഷം പാര്‍ലമെന്റ് യോഗം വീണ്ടും ചേരുമ്പോള്‍ ഏറെ ശ്രദ്ധേയമാകുക രാജ്യസഭാ നടപടികളാണ്. ലോക്സഭയില്‍ പാസായ ജമ്മുകാശ്മീര്‍ പ്രമേയവും ജമ്മുകാശ്മീര്‍ സംവരണ ഭേഭഗതി ബില്ലും ഇന്ന് ഉപരിസഭയുടെ പരിഗണനയ്ക്ക് എത്തും. ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ പ്രമേയവും ബില്ലും അവതരിപ്പിക്കും.

ജമ്മുകാശ്മീര്‍ സംവരണ ഭേഭഗതി ബില്ലില്‍ ഇടത് പക്ഷം നിരാകരണപ്രമേയം സഭയില്‍ അവതരിപ്പിയ്ക്കും. ഇതിനായ് ഡി.രാജ, ബിനോയ് വിശ്വം, എളമരം കരിം എന്നിവരുടെ നോട്ടീസിന് ചെയര്‍മാന്‍ അവതരണാനുമതി നല്‍കി. ജമ്മു കശ്മീര്‍ രാജ്യാന്തര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി ബില്ലിലെ ഉള്ളടക്കം.

ജമ്മു കശ്മീരിലെ ഇന്തോ- പാക് അതിര്‍ത്തി മേഖലയില്‍ കഴിയുന്നവര്‍ക്ക് ആകും സംവരണം ലഭിക്കുക. ഇതിനെ ആണ് നിരാകരണ പ്രമേയത്തില്‍ ഇടതുപക്ഷം ചോദ്യം ചെയ്യുന്നത്. നിയന്ത്രണ രേഖയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമായിരുന്നു നിലവില്‍ സംവരണം. ലോക്സഭ ടീച്ചര്‍മാരുടെ നിയമനവും ആയി ബന്ധപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ സ്ഥാപന ഭേഭഗതി ബില്ലും ഡെന്റിസ്റ്റ് ആക്ട് ഭേഭഗതി ബില്ലും ഇന്ന് പരിഗണിക്കും.

Top