കതിര്‍ നായകനാവുന്ന ‘പരിയേറും പെരുമാള്‍’ ടീസര്‍ പുറത്തിറങ്ങി

PARIYERUM-PERUMAL

ചെന്നൈ:കതിര്‍ നായകനാവുന്ന ചിത്രം പരിയേറും പെരുമാള്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

വക്കീലാകാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കതിര്‍ അഭിനയിക്കുന്നത്. ധാരാളം സാമൂഹിക രാഷ്ട്രീയ സംഭവങ്ങളും സിനിമ പ്രതിപാദിക്കുന്നുണ്ട്.

തമിഴ് സിനിമ സ്വതന്ത്ര സിനിമയാവാനുള്ള പോരാട്ടത്തിലാണ്. ആ പോരാട്ടത്തിന്റെ ആഴവും അളവും മനസിലാക്കാന്‍ സാധിക്കുന്ന ടീസറാണ് പരിയേറും പെരുമാളിന്റേതെന്ന് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

സന്തോഷ് നാരായണന്റെ സംഗീതത്തില്‍ ഒരുങ്ങിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് പാ രഞ്ജിത്താണ്. ആനന്ദി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Top