പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി : പരിയാരം മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ ഫീസ് മാത്രമേ ഈടാക്കാവു എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നോട്ടീസ് അയച്ചത്. പരിയാരം മെഡിക്കല്‍ കോളേജിനും കോളേജ് പ്രിന്‍സിപ്പലിനും സംസ്ഥാന സര്‍ക്കാരിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ചില മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങള്‍ പ്രവേശനം നേടി ഒരു വര്‍ഷത്തിന് ശേഷം കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു. അതിനാല്‍ സര്‍ക്കാര്‍ കോളേജുകളിലെ ഫീസ് മാത്രമേ തങ്ങളില്‍ നിന്ന് ഈടാക്കാവു എന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

Top