പരിയാരം മെഡിക്കല്‍ കോളേജില്‍ ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ്

pariyaram medical college

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ ഇന്ന് ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഹൗസ് സര്‍ജന്‍, മൂന്ന് സ്റ്റാഫ് നേഴ്‌സുമാര്‍, രണ്ട് ഡയാലിസിസ് ടെക്‌നീഷ്യന്‍സ്, ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ 44 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന 150 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. വിവിധ രോഗങ്ങള്‍ക്കായി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Top