Paris police dismantle female terror cell over Notre-Dame plot

പാരീസ്:പാരീസില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്ന് സ്ത്രീകള്‍ ഫ്രാന്‍സില്‍ അറസ്റ്റില്‍ .

സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് സംഘടനയുടെ നിര്‍ദേശപ്രകാരമാണ് പാരീസിലെ റെയില്‍വേ സ്റ്റേഷനില്‍ ഭീകരാക്രമണം നടത്താന്‍ മൂന്നു വനിതകള്‍ പദ്ധതിയിട്ടതെന്ന് വെളിപ്പെടുത്തല്‍.

സ്ത്രീകളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. തെക്കുകിഴക്കന്‍ പാരീസിലെ എസ്വേണെ ടൗണിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

കഴിഞ്ഞയാഴ്ച നോത്രദാം കത്തീഡ്രലില്‍ ഏഴ് ഗ്യാസ് സിലിണ്ടര്‍ നിറച്ച നിലയില്‍ കണ്ടെത്തിയ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അമന്‍, സാറ, മദാനി എന്നീ മൂന്ന് സ്ത്രീകളിലേക്കെത്തിയത്.

പിടികൂടാനുള്ള ശ്രമത്തിനിടെ ഇവര്‍ പൊലീസിനെ ആക്രമിച്ചു. സാറ എന്ന സ്ത്രീയുടെ ആക്രമണത്തിലാണ് പൊലീസുകാരന് പരിക്കേറ്റത്.

പൊലീസ് നടത്തിയ വെടിവെപ്പില്‍ സ്ത്രീകള്‍ക്കും പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരാക്രമണത്തിനായി സ്ത്രീകളെ നിയോഗിക്കുന്നത് ഐഎസ്സിന്റെ പുതിയ തന്ത്രമാണെന്ന് സംഭവം വശദീകരിച്ച ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

പിടിയിലായവരില്‍ ഒരാള്‍ക്ക് നേരത്തെ കൊല്ലപ്പെട്ട ഭീകരനുമായി ബന്ധമുണ്ടായിരുന്നു എന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്.

Top