പാരിസ് മാസ്റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റ്; സെമി ഫൈനലില്‍ റോജര്‍ ഫെഡററും ജോകോവിച്ചും

പാരിസ്: പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്റില്‍ മുന്‍ ചാമ്പ്യന്മാരും സൂപ്പര്‍ താരങ്ങളുമായ റോജര്‍ ഫെഡററും നൊവാക് ജോകോവിച്ചും സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനീസ് താരം കെയ് നിഷിങ്കോരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫെഡറര്‍ തോല്‍പ്പിക്കുകയായിരുന്നു. സ്‌കോര്‍: 6-4, 6-4. മത്സരം ഒരു മണിക്കൂറും 21 മിനിറ്റും കൊണ്ട് അവസാനിച്ചു.

അതേസമയം, രണ്ടാം സീഡായ സെര്‍ബിയയുടെ ജോകോവിച്ച് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെയാണ് മറികടന്നത്. രണ്ട് മണിക്കൂറും 12 മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു ജോകോവിച്ചിന്റെ വിജയം. സ്‌കോര്‍: 4-6, 6-2, 6-3.

Top