പാരിസ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റ്; ജോകോവിച്ചിനെ അട്ടിമറിച്ച് കാചനോവ്

പാരിസ്: പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്റില്‍ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് റഷ്യയുടെ കാചനോവ്. റാഫേല്‍ നദാലിന്റെ 33 മാസ്റ്റേഴ്‌സ് കിരീടങ്ങള്‍ എന്ന റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള നോവാക്കിന്റെ മോഹങ്ങളാണ് തകര്‍ന്നത്.

ഒരു സെറ്റ് പോലും നോവാക്കിന് നല്‍കാതെയാണ് കാചനോവ് വിജയിച്ചത്. സ്‌കോര്‍ 7-5, 6-4. തോറ്റെങ്കിലും ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് ജോക്കോവിച്ച് തിരിച്ചെത്തി.

Top