മാലിദ്വീപിലെ അവധി ആഘോഷം; സമുദ്രത്തിന് നടുവിലെ ഊഞ്ഞാലില്‍ പരിണീതി ചോപ്ര

താരങ്ങളെല്ലാം അവധി ആഘോഷത്തിനായി മാലിദ്വീപിലാണ് ഇപ്പോഴുള്ളത്. മാലിദ്വീപില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ നരവധി താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ നടി പരിണീതി ചോപ്രയാണ് മാലിദ്വീപില്‍ നിന്നുള്ള ചിത്രവുമായി എത്തിയിരിക്കുന്നത്.

കറുത്ത സ്വിം സ്വൂട്ട് ധരിച്ച് കറുത്ത കൂളിംഗ് ഗ്ലാസും വച്ച് ജലാശയത്തിലിരിക്കുന്ന പരിണീതിയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സമുദ്രത്തിന് നടുവിലെ ഊഞ്ഞാലില്‍ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം പങ്കുവച്ചത്.

”എനിക്ക് അല്‍പ്പം സമുദ്രം നല്‍കൂ, ഞാന്‍ സന്തോഷവതിയാകും…” എന്ന് കുറിച്ചുകൊണ്ട് മറ്റൊരു ചിത്രം കൂടി പരിണീതി പങ്കുവച്ചിട്ടുണ്ട്. അര്‍ജുന്‍ കപൂറിനൊപ്പമുള്ള ജബരിയ ജോഡിക്ക് ശേഷം സൈന നെഹ്‌വാളിന്റെ ബയോപ്പിക് ആണ് ഇനി പരിണീതിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

View this post on Instagram

Before and after diving. Sigh. ☂️🧜‍♀️

A post shared by Parineeti Chopra (@parineetichopra) on

Top