അക്ഷയ്‌ കുമാർ ചിത്രം ‘കേസരിയിൽ ‘ നായികയായി പരിനീതി ചോപ്ര എത്തുന്നു

Parineeti Chopra ar

ക്ഷയ്‌ കുമാർ നായകനാകുന്ന പുതിയ ചിത്രമാണ് കേസരി. ചിത്രത്തിൽ നായികയായി എത്തുന്നത് ബോളിവുഡ് സുന്ദരി പരിനീതി ചോപ്രയാണ്. ചിത്രത്തിന്റെ നിർമ്മാതാവായ കരൺ ജോഹറാണ് ഈ വിവരം ട്വീറ്ററിലൂടെ അറിയിച്ചത്.

അനുരാഗ് സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം 2019ൽ തീയേറ്ററുകളിലെത്തും.1897ൽ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽ ബ്രിട്ടീഷ് ഇന്ത്യൻ കരസേനയും അഫ്ഗാൻ ഒറാക്സെ ഗോത്രവർഗ്ഗവും തമ്മിലുണ്ടായ യുദ്ധത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ അക്ഷയ്കുമാറിൻറെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Top