സൈനയാവാന്‍ 30 ദിവസങ്ങള്‍ കൂടി; കഠിന പരിശീലനം നടത്തി പരിനീതി ചോപ്ര

രിനീതി ചോപ്രയെ നായികയാക്കി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ചിത്രം തുടങ്ങുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് പരിനീതി ചോപ്ര ഇപ്പോള്‍ സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തി.

സൈന നെഹ്‌വാളിനൊപ്പമുള്ള ഫോട്ടോയാണ് പരിനീതി ചോപ്ര പങ്കുവച്ചിരിക്കുന്നത്. അവരാകാന്‍ 30 ദിവസങ്ങള്‍ കൂടി, അവരായി ജീവിക്കാന്‍ എന്നും പരിനീതി ചോപ്ര ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു. സൈനയെ മികവോടെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ കഠിന പരിശീലനം നടത്തിയെന്ന് പരിനീതി ചോപ്ര പറഞ്ഞിരുന്നു. സൈന നെഹ്‌വാളിന്റെ വീടും താരം സന്ദര്‍ശിച്ചിരുന്നു.

ശ്രദ്ധ കപൂറിനെയാണ് ആദ്യം നായികയായി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. അതേസമയം മാനവ് കൌള്‍ ആണ് ചിത്രത്തില്‍ സൈന നെഹ്‌വാളിന്റെ കഥാപാത്രത്തിന്റെ പരിശീലകനായി അഭിനയിക്കുക. പുല്ലേല ഗോപിചന്ദ് ആണ് സൈന നെഹ്‌വാളിന്റെ യഥാര്‍ത്ഥ പരിശീലകന്‍. അമോല്‍ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top