ഓസ്‌ട്രേലിയന്‍ ടൂറിസത്തിന്റെ അംബാസിഡറായി പരിനീതി ചോപ്ര

മുംബൈ: ബോളിവുഡ് നടി പരിനീതി ചോപ്രയെ ഓസ്‌ട്രേലിയന്‍ ടൂറിസത്തിന്റെ അംബാസിഡറായി തിരഞ്ഞെടുത്തു.

താരം തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റാഗ്രാം വഴി പുറം ലോകത്തെ അറിയിച്ചത്.

‘ഫ്രണ്ട്‌സ് ഓഫ് ഓസ്‌ട്രേലിയ’ (എഫ്.ഒ.എ) എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിനീതി ചോപ്രയെ ഇന്ത്യയില്‍ നിന്നുമുള്ള ഓസ്‌ട്രേലിയന്‍ ടൂറിസത്തിന്റെ അംബാസിഡറായി തിരഞ്ഞെടുത്തത്.

ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ താന്‍ പരമാവധി ശ്രമിക്കും, തന്നെ സംബന്ധിച്ച് ഈ സ്ഥാനം ഏറെ വിലപ്പെട്ടതാണെന്നും പരിനീതി സ്ഥാനമേറ്റതിനു ശേഷം പ്രതികരിച്ചു.

റോഹിത് ഷെട്ടിയുടെ ‘ഗോല്‍മാല്‍ എഗൈന്‍’ സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

Top