പ്രേത കഥയുമായി അനുഷ്ക ശർമ്മ എത്തുന്നു ; പാരിയുടെ മൂന്നാമത്തെ ടീസർ പുറത്തിറങ്ങി

ANUSHKA-SHRMMA

നുഷ്ക ശർമ്മ നായികയാകുന്ന പാരിയിലെ മൂന്നാമത്തെ ടീസർ പുറത്തിറങ്ങി. പ്രേതബാധിതയായി പെൺകുട്ടിയെയാണ് ടീസറിൽ അനുഷ്ക അവതരിപ്പിച്ചിരിക്കുന്നത്.

പാരി ഒരു ഹൊറർ ചിത്രമാണ്. വിദ്യാ ബാലന്‍ നായികയായ കഹാനിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്‍.

മാർച്ച് 2ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അനുഷ്‌കയുടെ തന്നെ നിര്‍മ്മാണക്കമ്പനിയായ ക്ലീന്‍ സ്‌ളേറ്റ് ഫിലിംസാണ് പാരി ഒരുക്കിയിരിക്കുന്നത്. ക്ലീന്‍ സ്‌ളേറ്റ് ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് പാരി.

Top