‘എന്റെ ഭാര്യയുടെ ഏറ്റവും മികച്ച ചിത്രം’ ; അനുഷ്ക ശർമ്മ ചിത്രം പാരിയെ കുറിച്ച് വിരാട് കൊഹ്‌ലി

Anushka Sharma

നുഷ്ക ശർമ്മ കേന്ദ്ര കഥാപാത്രമായ ഹൊറർ ചിത്രം പാരി പ്രദർശനത്തിനെത്തിയിരിക്കുകയാണ്. ചിത്രം കണ്ടതിന് ശേഷം അഭിപ്രായം അറിയിച്ചിരിക്കുകയാണ് ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ വിരാട് കൊഹ്‌ലി.

‘ചിത്രം രാത്രി കണ്ടു. എന്റെ ഭാര്യയുടെ ഏറ്റവും മികച്ച ചിത്രമാണ് ഇത്. വളരെക്കാലത്തിന് ശേഷം കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്. കുറച്ചു ഭയപ്പെട്ടെങ്കിലും അനുഷ്കയെക്കുറിച്ച് വളരെ അഭിമാനമുണ്ടെന്നും താരം ട്വീറ്ററിൽ കുറിച്ചു.

പാരി ഒരു ഹൊറർ ചിത്രമാണ്. വിദ്യാ ബാലന്‍ നായികയായ കഹാനിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്‍. അനുഷ്‌കയുടെ തന്നെ നിര്‍മ്മാണക്കമ്പനിയായ ക്ലീന്‍ സ്‌ളേറ്റ് ഫിലിംസാണ് പാരി ഒരുക്കിയിരിക്കുന്നത്. ക്ലീന്‍ സ്‌ളേറ്റ് ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് പാരി.

Top