മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്ക് എട്ടിന്റെ ‘പണി’ കൊടുത്ത് ഇടത് സർക്കാർ

ക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം സാംസ്‌കാരിക കേരളത്തിലും കൂടി വരികയാണ്. വൃദ്ധസദനങ്ങളില്‍ മാതാപിതാക്കളെ ഒതുക്കി ഒരു ഉളുപ്പും ഇല്ലാതെ മാന്യന്‍മാരായി വിലസുന്ന നിരവധി പേര്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ടെന്നത് കൂടി ഓര്‍ക്കുക. ഇത്തരം ആളുകള്‍ക്ക് ഒന്നാംന്തരം ഒരു ‘പണി’ കൊടുക്കാനാണ് ഇപ്പോള്‍ പിണറായി സര്‍ക്കാറിന്റെ നീക്കം.

വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നവരുടെ സ്വത്തുക്കള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി വയോജനക്ഷേമ ട്രസ്റ്റ് തന്നെ രൂപീകരിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ട്രസ്റ്റിന്റെ ഘടനയും പ്രവര്‍ത്തനവും സംബന്ധിച്ച കരട് സാമൂഹിക നീതി വകുപ്പ് തയ്യാറാക്കി വരികയാണ്. ജൂണിന് മുന്‍പ് തന്നെ ട്രസ്റ്റ് നിലവില്‍ വരും.

സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ എത്തിപ്പെടുന്നതില്‍ തന്നെ തന്നെ പലരും ശേഷിക്കുന്ന സ്വത്തും പണവും സര്‍ക്കാറിന് സംഭാവന ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ ഇതു പോലും ഏറ്റെടുത്ത് വിനയോഗിക്കാന്‍ സര്‍ക്കാറിന് മറ്റു സംവിധാനങ്ങളില്ലാത്ത സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്.പുതിയ ഉത്തരവ് വരുന്നതോടെ ഇതിനും ഒരു പരിഹാരമാകും.

പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെയാണ് വൃദ്ധസദനങ്ങളില്‍ സ്വന്തം മാതാപിതാക്കളെ മനുഷ്യവര്‍ഗ്ഗത്തിന് തന്നെ അപമാനമായവര്‍ കൊണ്ട് തള്ളുന്നത്.അപമാനവും അവഗണനയും സഹിച്ച് സ്വയം വീട് വിട്ടിറങ്ങിയവരും ഒടുവില്‍ ചെന്നെത്തപ്പെടുന്നത് വൃദ്ധസദനത്തിലാണ്.

മക്കളെ കഷ്ടപ്പെട്ട് നല്ല രീതിയില്‍ വളര്‍ത്തിയതിന് തങ്ങള്‍ക്ക് ഒടുവില്‍ കിട്ടിയ പ്രതിഫലമോര്‍ത്ത് വൃദ്ധസദനത്തിലിരുന്ന് കണ്ണീര്‍ പൊഴിക്കുന്നത് നിരവധി ജന്മങ്ങളാണ്.ഇവരുടെ ചിലവേറിയ ചികിത്സക്കു പോലും പണം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സാഹചര്യവും പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ പരിഹാരമാകും.

വ്യദ്ധസദനങ്ങളില്‍ അടിസ്ഥാന സൗകര്യമൊരുക്കല്‍, താമസിക്കുന്നവരുടെ ചികിത്സയും ഭക്ഷണവും, ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം, ഭിന്നശേഷിക്കാരായ വയോധികര്‍ക്ക് വീല്‍ചെയര്‍ പോലുള്ള സംവിധാനങ്ങള്‍ തുടങ്ങിയ ചെലവുകള്‍ക് ഇതില്‍ നിന്നും തുക കണ്ടെത്തും.

മലപ്പുറം തൃശൂര്‍ അടക്കമുള്ള ജില്ലകളിലെ വൃദ്ധസദനങ്ങളിലെത്തിയ ചിലര്‍ സ്വത്തുക്കള്‍ സര്‍ക്കാറിന് സംഭാവന ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കോടികള്‍ വിലയുള്ള കെട്ടിടം വരെ ഇതില്‍ ഉള്‍പ്പെടുന്നു. തങ്ങളെ കൈവിട്ട മക്കള്‍ക്ക് കൊടുക്കാന്‍ താല്‍പര്യമില്ലാത്തത് കാരണമാണ് അവര്‍ ഈ സ്വത്തുക്കള്‍ വൃദ്ധസദനത്തിന് നല്‍കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

ഇവരില്‍ സ്വന്തം വീട്ടില്‍ അടച്ചിട്ട മുറിയില്‍ ബന്ദിയെ പോലെ കഴിയേണ്ടിവന്ന ഒരു പിതാവ് അവസരം വന്നപ്പോള്‍ രക്ഷപ്പെട്ടാണ് വൃദ്ധസദനത്തിലെത്തിയത്. സ്വത്തുക്കള്‍ തട്ടിയെടുക്കാനായി മകനും മരുമകളുമെല്ലാം പിന്നീട് പല തവണ പിതാവിനെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. സ്വത്തുക്കള്‍ വ്യദ്ധസദനത്തിന് കൊടുക്കാനാണ് ഈ പിതാവിന്റേയും തീരുമാനം.

വേഗതയേറിയ ഈ പുതിയ കാലഘട്ടത്തില്‍ അതിവേഗതയില്‍ തന്നെയാണ് സ്വന്തം മാതാപിതാക്കളെയും മക്കള്‍ അവഗണിക്കുന്നത്.
ഇത്തരം ആളുകള്‍ക്കുള്ള ശക്തമായ മറുപടിയാണ് പുതിയ ഉത്തരവിലൂടെ പിണറായി സര്‍ക്കാര്‍ സീകരിച്ചിരിക്കുന്നത്.

Top