കുട്ടികളുടെ നീക്കങ്ങള്‍ ഇനി മാതാപിതാക്കള്‍ക്ക് വീട്ടിലിരുന്ന് നിരീക്ഷിക്കാം;സ്മാര്‍ട്ട്‌ വാച്ചുമായി ചൈന

ചെറിയ കുട്ടികളുടെ സഞ്ചാരം മാതാപിതാക്കള്‍ക്ക് നിരീക്ഷിക്കുന്നതിനായി പുതിയ പദ്ധതിയുമായി ചൈനീസ് സര്‍ക്കാര്‍. ‘സേഫ് കാമ്പസ് സ്മാര്‍ട് വാച്ചുകള്‍’ എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ചൈനീസ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജിപിഎസ് വാച്ചുകള്‍ നല്‍കി. 17000 കുട്ടികള്‍ക്കാണ് വാച്ച് വിതരണം ചെയ്തത്.

പത്ത് മീറ്റര്‍ ദൂരപരിധിയില്‍ കുട്ടികളെ നിരീക്ഷിക്കാന്‍ ‘സേഫ് കാമ്പസ് സ്മാര്‍ട് വാച്ചുകള്‍’ ഉപയോഗിച്ച് സാധിക്കും. ചൈനയുടെ ഏറ്റവും പുതിയ ജിപിഎസ് ട്രാക്കിങ് സംവിധാനമായ ബെയ്ദോ ഉള്‍പ്പെടുത്തിയാണ് വാച്ച് തയ്യാറാക്കിയിരിക്കുന്നത്.

കുട്ടികള്‍ ഈ പരിധി വിട്ടു പോയാല്‍ അടിയന്തിര നോട്ടിഫിക്കേഷന്‍ മാതാപിതാക്കള്‍ക്ക് ലഭിക്കും. കുട്ടികള്‍ ഏതെങ്കിലും ജലാശയത്തിന് അടുത്തെത്തുകയാണെങ്കിലും മാതാപിതാക്കള്‍ക്ക് സന്ദേശം ലഭിക്കും. ഇതുവഴി അപകട സാധ്യത ഒഴിവാക്കാനാവും.

Top