കുട്ടികള്‍ വാഹനമോടിച്ചാല്‍ അകത്താവുക ‘മാതാപിതാക്കള്‍’; ഹൈദരാബാദില്‍ പുതിയ നിയമം

ഹൈദരാബാദ്: കുട്ടികള്‍ വാഹനമോടിക്കുന്നതിനെതിരേ ശക്തമായ നടപടിയുമായി ഹൈദരാബാദ് ട്രാഫിക്ക് പോലീസ്. കുട്ടികള്‍ നിയമം ലംഘിച്ച് വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ളാകും അറസ്റ്റിലാകുക. നിയമം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 26 രക്ഷിതാക്കളാണ് ഹൈദരാബാദില്‍ പോലീസിന്റെ പിടിയിലായത്.

കുട്ടികള്‍ വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് നിയമം ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കുട്ടികള്‍ വാഹനമോടിക്കുന്നത് അവരുടെ ജീവനെന്ന പോലെ മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും. ഇക്കാര്യം രക്ഷിതാക്കളെ കൂടെ ബോധ്യപ്പെടുത്തിക്കൊടുക്കാനാണ് നിയമം ശക്തമാക്കിയതെന്ന് പോലീസ് പറഞ്ഞു.

പോലീസ് പിടിയിലാവുന്ന രക്ഷിതാക്കള്‍ക്ക് നിര്‍ബന്ധിത കൗണ്‍സിലിങ്ങും, ബോധവത്കരണവും നല്‍കിയ ശേഷം പറഞ്ഞയക്കും.

Top