മദ്യ ലഹരിയില്‍ കുഞ്ഞിനെ കൊലപ്പെടുത്തി; മാതാപിതാക്കള്‍ കുറ്റക്കാരെന്ന് കോടതി

ലണ്ടന്‍: ശാരീരിക ബന്ധത്തിന് തടസ്സമായതോടെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ കുറ്റക്കാരെന്ന് കോടതി. ലണ്ടനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലൂക്ക് മോര്‍ഗന്‍(26), എമ്മ കോള്‍ (22) എന്നീ ദമ്പതിമാരാണ് ഒന്‍പത് ആഴ്ച പ്രായമുള്ള ആണ്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്.

സ്റ്റഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഒന്‍പത് ആഴ്ച പ്രായമുള്ള ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

2014 ഏപ്രില്‍ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ കുഞ്ഞ് കരഞ്ഞപ്പോള്‍ ദേഷ്യം വന്ന ദമ്പതിമാര്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. തലയണ ഉപയോഗിച്ച് ശരീരത്തില്‍ അമര്‍ത്തിയപ്പോള്‍ കുട്ടിയുടെ വാരിയെല്ലുകള്‍ പൊട്ടിയിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

കൊലപാതകം നടത്തുന്ന സമയത്ത് ലൂക്കിന് 22 വയസും എമ്മക്ക് 18 വയസുമായിരുന്നു പ്രായം. കേസിന്റെ ശിക്ഷ എന്തെന്ന് ജൂണില്‍ പ്രഖ്യാപിക്കും.

Top