നാലാമത്തേതും പെണ്‍കുഞ്ഞ്; പറവൂരില്‍ നവജാത ശിശുവിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു

Baby

എറണാകുളം: പറവൂരില്‍ നവ ജാതാശിശുവിനെ നേപ്പാള്‍ സ്വദേശികളായ മാതാപിതാക്കള്‍ ഉപേക്ഷിച്ചു. പെണ്‍കുഞ്ഞെന്ന കാരണത്താലാണ് പ്രസവ ശേഷം കുഞ്ഞിന് പ്രാഥമിക ചികിത്സ പോലും നല്‍കാതെ ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്.

ചൈല്‍ഡ് ലൈന് പ്രവര്‍ത്തകരെത്തി കുഞ്ഞിനെ ഏറ്റെടുത്തു. നേപ്പാള്‍ സ്വദേശികളായ ലോഗ്‌ബെഹ്ദറും ജാനകിയുമാണ് നവജാത ശിശുവിനെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഉപേക്ഷിക്കാനൊരുങ്ങിയത്. പറവൂര്‍ കുന്നുകരയിലെ ഹോട്ടലില്‍ ജോലിക്കാരനായ ലോഗ്ബഹ്ദറും ഭാര്യ ജാനകിയും മുന്ന് മക്കള്‍ക്കുമെപ്പം മുനന്പത്താണ് താമസിക്കുന്നത്.

മുനമ്പത്തെ വാടക വീട്ടില്‍ ഇന്നലെയാണ് ജാനകി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. സംഭവമറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന് ചികിത്സയോ പ്രതിരോധ മരുന്നോ നല്‍കാന്‍ മാതാപിതാക്കള്‍ സമ്മതിച്ചില്ല. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് കുഞ്ഞിനെ ചൈല്‍ഡ് ലൈന് കൈമാറിയത്.

തങ്ങള്‍ക്ക് മുന്ന് പെണ്‍കുട്ടികളായതു കൊണ്ടാണ് നാലാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കുന്നതെന്ന് ലോഗ്‌ബെഹ്ദര്‍ പറഞ്ഞു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top