ഫീസടയ്ക്കാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം തടസ്സപ്പെടുത്തുന്നതായി രക്ഷിതാക്കളുടെ പരാതി

ബെംഗളൂരു: ഫീസടയ്ക്കാത്തതിന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം തടയുന്നെന്ന പരാതിയുമായി രക്ഷിതാക്കള്‍. മലയാളികളടക്കമുള്ള നൂറുകണക്കിന് രക്ഷിതാക്കളാണ് കര്‍ണാടക മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പകര്‍ച്ചവ്യാധി കാലത്ത് ബെംഗളൂരുവില്‍ ജോലി നഷ്ടപ്പെട്ടവരും വരുമാനം നിലച്ചവരുമായ മലയാളി രക്ഷിതാക്കള്‍ നിരവധിയാണ്. പലര്‍ക്കും മക്കളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ സാധിച്ചിട്ടില്ല.

ഫീസ് ലഭിച്ചില്ലെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടക്കരുതെന്ന് കര്‍ശന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കേയാണ് പല വിദ്യാര്‍ത്ഥികള്‍ക്കുമെതിരേ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ നടപടി. വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍നിന്നും പുറത്താക്കുന്ന നടപടി പോലുമുണ്ടായി.

സാധാരണ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള യാതൊരു സൗകര്യവും ഇപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്നില്ല, എന്നിട്ടും പല സൗകര്യങ്ങള്‍ക്കും ഇപ്പോഴും തുക ഈടാക്കുന്നായും പരാതിയുണ്ട്. മലയാളികളടക്കം ഇരുന്നൂറോളം രക്ഷിതാക്കളാണ് ബെംഗളൂരുവിലെ വിവിധ സ്വകാര്യ സ്‌കൂളുകളുടെ നടപടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

Top