രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന മാതാപിതാക്കൾ അറസ്റ്റിൽ

ബംഗളൂരു:സംസാരശേഷി ലഭിച്ചിട്ടില്ലാത്ത രണ്ടുവയസുകാരിയെ മാതാപിതാക്കളും മുത്തശ്ശിമാരും ചേർന്ന് കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തിൽ കുഞ്ഞിന്റെ മുത്തശ്ശിമാരെയും ആസൂത്രണത്തിൽ പങ്കാളികളായ  മാതാപിതാക്കളെയും പൊലീസ് അറസ്​റ്റ് ചെയ്തു.

ബുധനാഴ്ചയാണ് നാടിനെ നടുക്കിയ അതിദാരുണമായ കൊലപാതകം നടന്നത്. കെമിക്കൽ ഫാക്ടറി ജീവനക്കാരായ ബി. ശങ്കരയുടെയും മാനസയുടെയും മകൾ മഹാദേവിയാണ് (2) കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണത്തിൽ കുഞ്ഞിന്‍റെ മാതാവിന്റെയും പിതാവിന്റെയും അറിവോടുകൂടി മുത്തശ്ശിയും മുതുമുത്തശ്ശിയും ചേർന്നാണ് കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് കണ്ടെത്തി.

വ്യാഴാഴ്ചയാണ് ഗ്രാമത്തിലെ ഫാമിനോട് ചേര്‍ന്ന കിണറില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു കുടുംബാംഗങ്ങൾ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.

Top