മമ്മൂട്ടി നായകനായെത്തുന്ന തമിഴ് ചിത്രം പേരന്‍പ് എത്താന്‍ ഒരുങ്ങുന്നതായി അണിയറപ്രവര്‍ത്തകര്‍

mammootty paranp

ലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന തമിഴ് ചിത്രം പേരന്‍പിന്റെ റിലീസ് തീയതി പുറത്തുവിട്ടു. തിയേറ്ററുകള്‍ ലഭ്യമാകുന്നതനുസരിച്ച് മെയ് അവസാനമോ ജൂണ്‍ ആദ്യമോ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പിന്റെ ചിത്രീകരണം രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആരംഭിച്ചത്. സിനിമയില്‍ ടാക്‌സി ഡ്രൈവറുടെ വേഷമാണ് മമ്മൂട്ടിയ്ക്ക്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ഒപ്പം മലയാളത്തില്‍ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്.

Top