പരീക്കര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പനാജിയിലെ കലാ അക്കാദമിയിലെത്തിയാണ് മോദി പരീക്കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. തുടര്‍ന്ന് പരീക്കറുടെ കുടുംബാംഗങ്ങളെ കാണുകയും അവരോട് സംസാരിക്കുകയും ചെയ്തു.

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, ടെക്സ്റ്റൈല്‍സ് വകുപ്പുമന്ത്രി സ്മൃതി ഇറാനി, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടാണ് പരീക്കര്‍ അന്തരിച്ചത്. മകന്റെ വീട്ടില്‍വെച്ചായിരുന്നു അറുപത്തിമൂന്നുകാരനായ അദ്ദേഹത്തിന്റെ മരണം. നാലുവട്ടം ഗോവ മുഖ്യമന്ത്രിയായിരുന്ന പരീക്കര്‍, പ്രതിരോധമന്ത്രിപദവും വഹിച്ചിട്ടുണ്ട്.

Top