നൂപുർ ശർമ്മയെ വിമർശിച്ചതിന് വ്യക്തിപരമായ അധിക്ഷേപം നേരിടുന്നു: സുപ്രീം കോടതി ജസ്റ്റിസ്

ഡൽഹി: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ തനിക്ക് വ്യക്തിപരമായ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നതായി സുപ്രീം കോടതി ജസ്റ്റിസ് ജെ ബി പർദിവാല. നൂപുർ ശർമ്മയെ വിമർശിച്ച സുപ്രീം കോടതി ബഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ജെ ബി പർദിവാല. വിധി പ്രസ്താവനകളുടെ പേരിൽ ന്യായാധിപന്മാരെ അധിക്ഷേപിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് ജസ്റ്റിസ് പർദിവാല പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്തായിരുന്നു ബെഞ്ചിലെ മറ്റൊരു അംഗം.

ജഡ്ജിമാർക്കെതിരെ വസ്തുനിഷ്ഠമായ വിമർശനങ്ങൾ ഉയരുന്നതിൽ തെറ്റില്ലെങ്കിലും വിധിപ്രസ്താവനകളുടെ അന്തസ്സത്തയെ തകർക്കുന്ന നടപടികൾ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ലെന്ന് ജസ്റ്റിസ് പർദിവാല പറഞ്ഞു. വിധിപ്രസ്താവനകളിലെ പരാതികൾക്ക് പരിഹാരം കാണുന്നത് സമൂഹമാദ്ധ്യമങ്ങളല്ലെന്നും അതിന് ജഡ്ജിമാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top