പന്തിന് ഉപദേശം നല്‍കി പാര്‍ഥിവ് പട്ടേല്‍; സ്വന്തം കളിയില്‍ മാത്രം ശ്രദ്ധിക്കുക

കൊല്‍ക്കത്ത: ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍. വിമര്‍ശനങ്ങളുടെ നടുവില്‍പ്പെട്ട പന്തിന് ഉപദേശവുമായാണ് പാര്‍ഥിവ് പട്ടേല്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ. സ്വന്തം കളിയില്‍ മാത്രം ശ്രദ്ധിക്കുക. സ്വന്തം കളിയില്‍ ശ്രദ്ധിച്ചാല്‍ പന്തിന് ഉയരങ്ങളിലെത്താം എന്നാണ് പന്തിനോട് പട്ടേല്‍ പറഞ്ഞത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുമ്പോള്‍ നിങ്ങള്‍ സന്തോഷത്തോടൊപ്പം സമ്മര്‍ദവും അനുഭവിച്ചു തുടങ്ങും. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും മികവു തെളിയിച്ച താരമാണ് പന്ത്. കഴിഞ്ഞ വെസ്റ്റിന്‍ഡീസ് പരമ്പരയിലും നന്നായി കളിച്ചു. എല്ലാ മത്സരത്തിലും മികവു കാട്ടുക അസാധ്യമാണ്. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ.

സ്വന്തം കളിയില്‍ മാത്രം ശ്രദ്ധിക്കുക. ഇപ്പോഴത്തെ സമ്മര്‍ദം അതിജീവിച്ചാല്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാവാന്‍ പന്തിന് സാധിക്കും’ -പാര്‍ഥിവ് പറഞ്ഞു.

Top