ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള പാര്‍സല്‍ നിരക്ക് വര്‍ധിക്കും; നികുതി ഏര്‍പെടുത്തി കേന്ദ്രം

tax

ന്യൂഡല്‍ഹി: കേന്ദ്ര വാണിജ്യ മന്ത്രാലയം ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് അയക്കുന്ന പാര്‍സല്‍ നിരക്ക് ഗണ്യമായി വര്‍ധിപ്പിച്ചു.

ഇതുമൂലം ഗള്‍ഫ് മേഖലയിലെ നൂറുകണക്കിന് കാര്‍ഗോ സ്ഥാപനങ്ങളാണ് പ്രതിസന്ധിയിലായത്.5000 രൂപ വരെയുള്ള സാധനങ്ങള്‍ നാട്ടിലേക്ക് നികുതിയില്ലാതെ അയക്കാന്‍ കഴിയുന്ന ഡ്യൂട്ടിഫ്രീ നോട്ടിഫിക്കേഷന്‍ പിന്‍വലിച്ചതാണ് കാര്‍ഗോ മേഖലെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. ഇതോടെ ജി.എസ്.ടി അടക്കം 42 ശതമാനം നികുതി നല്‍കി വേണം ഇനി സാധനങ്ങള്‍ അയക്കേണ്ടത്.

ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് മാത്രമാണ് മാനദണ്ഡത്തില്‍ ഇളവുള്ളത്. ചില ഇ-കോമേഴ്‌സ് കമ്പനികള്‍ ചൈനീസ് സാധനങ്ങള്‍ നികുതിവെട്ടിച്ച് ഇറക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡ്യൂട്ടി ഫ്രീ നോട്ടിഫിക്കേഷന്‍ നിര്‍ത്തലാക്കിയത്.

ബന്ധുക്കള്‍ക്ക് സമ്മാനങ്ങളും അവശ്യവസ്തുക്കളും പാര്‍സല്‍ കൊടുത്തയക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഉത്തരവ് വന്‍ തിരിച്ചടിയായി.

 

Top