paravoor – fire – temble – police – case

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ പ്രതികളായ ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പത്ത് ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കൊലക്കുറ്റത്തിന് കേസെടുത്തത്.

പ്രോസിക്യൂഷനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് നടപടി. നേരത്തേ ഇവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരുന്നത്.
ദുരന്തത്തിന്റെ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനും പൊലീസിനും ആണെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ നേരത്തേ വാദിച്ചത്.

എന്നാല്‍ പൊലീസിന്റെയും ജില്ലാ ഭരണകൂടുത്തിന്റെയും തലയില്‍ കുറ്റം കെട്ടിവയ്ക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞിരുന്നു. വെടിക്കെട്ടിന് അനുമതിയില്ലെന്ന കാര്യം ജില്ലാഭരണകൂടം പൊലീസിനെ അറിയിച്ചിട്ടില്ലെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചത്.

വെടിക്കെട്ട് നടന്ന സ്ഥലത്ത് പൊലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികള്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു. ഇന്ന് വൈകിട്ടോടെ പ്രോസിക്യൂഷനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

Top