paravoor case highcourt statement

highcourt

കൊച്ചി : പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് അപകട കേസില്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.പരവൂരില്‍ നടന്നത് യാദൃശ്ചികമായ അപകടമല്ലെന്ന് ഹൈക്കോടതി.

പൊലീസ റിമോര്‍ട്ട് കണ്‍ട്രോള്‍ പോലെ പ്രവര്‍ത്തിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. പോലീസിന്റെ നിരുത്തരവാദിത്വം സംഭവത്തില്‍ പ്രകടമാണ്. പൊലീസ് റവന്യു ഉദ്യോഗസ്ഥര്‍ നിയമം കൃത്യമായി പാലിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയ കൊലക്കുറ്റം നിലനില്‍ക്കുമോ എന്ന് വിചാരണ കോടതി തീരുമാനിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഉത്സവങ്ങളില്‍ വെടിക്കെട്ടിന് നിയന്ത്രണം വേണം. ഇപ്പോഴുള്ളത് അനാരോഗ്യകരമായ സംസ്‌കാരമാണ്. വെടിക്കെട്ടും ആന എഴുന്നള്ളിപ്പും പോലുള്ള ദുരാചാരങ്ങള്‍ നിരോധിക്കേണ്ട കാലം അതിക്രമിച്ചു. ഒരു മതവും ഇത്തരത്തിലുള്ള സ്‌ഫോടനാത്മക ചടങ്ങുകളെ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Top