പറവയും ലവകുശയും സെപ്തംബർ 21ന് തിയേറ്ററുകളിൽ എത്തുന്നു

ണചിത്രങ്ങൾക്കിടയിലൂടെ യുവതാരങ്ങളുടെ പറവയും ലവകുശയും സെപ്തംബർ 21ന് തിയേറ്ററുകളിൽ എത്തുന്നു.

സൗബിൻ ഷാഹിർ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് പറവ. ദുൽഖർ സൽമാൻ സുപ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രം അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദാണ് നിർമ്മിക്കുന്നത്.

സൗബിനും മുനീർ അലിയും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അനഘയും സ്രിൻഡയുമാണ് നായികമാർ.

യുവതാരങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായ നീരജ് മാധവും അജു വർഗീസും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് ലവകുശ.

നീ കോ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി എന്റർടെയ്നറായിരിക്കും.

ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലവകുശ നടൻ നീരജ് മാധവ് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണിത്.

ദീപ്തി സതിയാണ് ചിത്രത്തിലെ നായിക. ആർ.ജെ ക്രിയേഷൻസിന്റെ ബാനറിൽ ജെയ്സൺ ഇളംകുളമാണ് നിർമ്മാണം.

Top