കാവിക്കൊടിയുമായി പരശുറാം എക്സ്പ്രസ് തടഞ്ഞു; പ്രതി അറസ്റ്റില്‍

കോഴിക്കോട്: കാവിക്കൊടിയുമായി യുവാവ് ട്രെയിന്‍ തടഞ്ഞു. ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പിടിയിലായത് ബീഹാര്‍ സ്വദേശി മന്‍ദീപ് ഭാരതിയാണ്.സംഭവം നടന്നത് ഫറോക്ക് റെയില്‍വേ സ്റ്റേഷനിലാണ്. പരശുറാം എക്സ്പ്രസാണ് തടഞ്ഞത്.

ഫറോക്ക് റെയില്‍വേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.മംഗളൂരു – നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് ട്രെയിനാണ് ഇയാള്‍ തടഞ്ഞത്. പ്രതി കുറ്റിപ്പുറത്ത് ആശാരിപ്പണി ചെയ്തിരുന്നു.

ഈ വകയില്‍ 16,500 രൂപ കിട്ടാനുണ്ട് ഇത് കിട്ടാത്തതിലുള്ള പ്രതിഷേധമാണ് ഇയാള്‍ പ്രകടിപ്പിച്ചതെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിവരം. കൈയിലുണ്ടായിരുന്ന വടിയില്‍ കാവിക്കൊടി ചുറ്റിയ ശേഷം ഇയാള്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് മുന്‍പില്‍ നില്‍ക്കുകയായിരുന്നു. ഇതുമൂലം ട്രെയിന്‍ പത്ത് മിനിട്ടോളം വൈകി.ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു.

Top