‘പാരസൈറ്റ്’ എന്ന ചിത്രത്തിലെ നടന്‍ ലീ സണ്‍-ക്യുനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

സോള്‍: ദക്ഷിണ കൊറിയന്‍ നടന്‍ ലീ സണ്‍-ക്യുനെ ബുധനാഴ്ച ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സെന്‍ട്രല്‍ സിയോളിലെ ഒരു പാര്‍ക്കില്‍ വാഹനത്തിനുള്ളില്‍ നിന്നാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത് . ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ‘പാരസൈറ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടനാണ് ലീ സണ്‍-ക്യൂന്‍. 48 കാരനായ ലീ ലഹരി മരുന്നുകളും ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് പ്രഥമിക അന്വേഷണത്തിന് ശേഷം പറയുന്നത്. ആത്മഹത്യയാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. അടുത്തിടെ ചില വിവാദങ്ങള്‍ മൂലം നടനെ ടെലിവിഷന്‍, പരസ്യ പ്രോജക്ടുകളില്‍ നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. പ്രശസ്തമായ കൊറിയ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്‌സില്‍ നിന്ന് ബിരുദം നേടിയ ലീ. 2001-ല്‍ ‘ലവേഴ്‌സ്’ എന്ന പേരില്‍ ഒരു ടെലിവിഷന്‍ സിറ്റ്‌കോമിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്.

സംവിധായകന്‍ ബോങ് ജൂണ്‍-ഹോയുടെ 2019-ല്‍ ഓസ്‌കാര്‍ നേടിയ ‘പാരസൈറ്റ്’ എന്ന ചിത്രത്തിലെ ധനികനായ ഒരു ഗൃഹനാഥന്റെ വേഷമായിരുന്നു ലീ സണ്‍-ക്യു അഭിനയിച്ചത്. ഈ റോള്‍ ആഗോളതലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൊറര്‍ ചിത്രമായ ‘സ്ലീപ്പ്’ ആണ് അവസാനമായി ലീ അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. ഉറക്കത്തില്‍ നടക്കുന്ന അതിലൂടെ ഭയാനകമായ കാര്യങ്ങള്‍ കാണുന്ന ഒരു ഭര്‍ത്താവായാണ് ഇദ്ദേഹം ഇതില്‍ റോള്‍ ചെയ്തത്. ഈ ചിത്രം നിരൂപക പ്രശംസ നേടുകയും കാന്‍ ഫെസ്റ്റിവലിലെ ക്രിട്ടിക്സ് വീക്ക് വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ലഹരി ഉപയോഗത്തിന്റെ പേരില്‍ ഇദ്ദേഹത്തെ ഇഞ്ചിയോണ്‍ പൊലീസ് വിളിച്ചു വരുത്തി അന്വേഷണം നടത്തിയിരുന്നു. ഇത്തരം സംഭവങ്ങളുടെ പേരില്‍ തന്നെ സ്‌നേഹിക്കുന്ന എല്ലാവരോടും മാപ്പ് പറയുന്നതായി അന്ന് മാധ്യമങ്ങളെ കണ്ട ലീ സണ്‍-ക്യു പ്രതികരിച്ചിരുന്നു. ഭാര്യയും നടിയുമായ ജിയോണ്‍ ഹൈ-ജിനും രണ്ട് ആണ്‍മക്കളുമാണ് ലീ സണ്‍-ക്യുനിന്റെ കുടുംബം.

Top