സുശാന്തിന്റെ ആത്മാവിനോട് സംസാരിച്ചു; വീഡിയോ പുറത്തുവിട്ട് പാരാനോര്‍മല്‍ വിദഗ്ധന്‍

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ ആത്മാവുമായി സംസാരിച്ചെന്ന അവകാശവാദവുമായി പാരാനോര്‍മല്‍ വിദഗ്ധന്‍ സ്റ്റീവ് ഹഫ്. സ്വയം വികസിപ്പിച്ചെടുത്ത ഉപകരണം വഴിയാണ് സ്റ്റീവ് ആത്മാക്കളോട് സംസാരിക്കുന്നത്.

സുശാന്തുമായി താന്‍ രണ്ട് തവണ സംസാരിച്ചിട്ടുണ്ടെന്നും താന്‍ ഇതുവരെ സംസാരിച്ച ആത്മാക്കളില്‍ ഏറ്റവും ശക്തനാണെന്നും സ്റ്റീവ് വീഡിയോയില്‍ പറയുന്നുണ്ട്. സുശാന്തിന്റേത് കൊലപാതകമാണെന്ന ആരാധകരുടെ സന്ദേശത്തെ തുടര്‍ന്നാണ് താന്‍ സംസാരിച്ചതെന്നും സ്റ്റീവ് പറയുന്നു.

എങ്ങനെയാണ് മരിച്ചതെന്നതിന്, എല്ലാം ഡോക്ടര്‍മാര്‍ പുറത്തു വിടും എന്നാണ് മറുപടി നല്‍കിയതെന്നും സ്റ്റീവ് പറയുന്നു. സുശാന്തിനൊപ്പം മറ്റൊരാത്മാവ് കൂടി പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും സുശാന്തിനെ സഹായിക്കുകയായിരുന്നു അതിന്റെ ലക്ഷ്യമെന്നും സ്റ്റീവ് പറയുന്നു.

സുശാന്തിന്റെ സിനിമകളൊന്നും താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ വളരെയധികം സ്‌നേഹിക്കപ്പെട്ട താരമാണെന്ന് മനസിലാക്കുന്നുവെന്നും സ്റ്റീവ് സുശാന്തിന്റേത് എന്ന് അവകാശപ്പെടുന്ന ശബ്ദത്തോട് പറയുന്നുണ്ട്. അത് സുശാന്തിന്റെ ശബ്ദം തന്നെയാണെന്നാണ് വിഡിയോയ്ക്കു ലഭിക്കുന്ന കമന്റുകള്‍.

Top