പാരാലിമ്പിക്‌സ്; ടേബിള്‍ ടെന്നീസില്‍ ഭാവിനബെന്‍ പട്ടേല്‍ ഫൈനലില്‍

ടോക്യാ: ടോക്യോ പാരാലിമ്പിക്‌സില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ. ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഭാവിനബെന്‍ പട്ടേല്‍ ഫൈനലില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഇന്ത്യ പാരാലിമ്പിക്‌സില്‍ മെഡല്‍ ഉറപ്പിച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിമ്പിക്‌സില്‍ ടേബിള്‍ ടെന്നീസ് ഫൈനലില്‍ പ്രവേശിക്കുന്നതും, മെഡല്‍ ഉറപ്പിക്കുന്നതും. ശനിയാഴ്ച ടോക്കിയോയില്‍ നടന്ന നാലാം ക്ലാസ് സെമി ഫൈനല്‍ മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ മിയാവോ ഴാങ്ങിനെ 3-2ന് പരാജയപ്പെടുത്തിയാണ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. 34 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ചൈനീസ് എതിരാളിയെ 7-11, 11-7, 11-4, 9-11, 11-8 എന്ന സ്‌കോറിനാണ് മറികടന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ലോക ഒന്നാം നമ്ബര്‍ ചൈനീസ് താരം യിംഗ് സോവിനെ നേരിടും.

Top